ഐ സി എഫ് ബഹ്‌റൈന്‍ നേതൃസംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ഐ സി എഫ് ബഹ്റൈന്‍ നാഷനല്‍ മനാമ സുന്നി സെന്ററില്‍ നേതൃസംഗമം സംഘടിപ്പിച്ചു. നാഷനല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സിക്രട്ടറി എം മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് മുഖ്യപ്രഭാഷണം നടത്തി.

city exchange

ധാര്‍മികതക്കും മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന വലിയൊരു സമൂഹത്തെ ഓരോ നാട്ടിലും സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതുതന്നെയാണ് നാളിതുവരെ ഐ സി എഫ് നടത്തിയ സേവനങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം കാര്യത്തിലേക്ക് ചുരുങ്ങാതെ സമൂഹത്തിന്റെയും ചുറ്റുമുള്ളവരുടെയും അഭിവൃദ്ധിക്കുവേണ്ടി തങ്ങളുടെ ജോലി ഭാരങ്ങള്‍ക്കിടയിലും മുഴുകുന്നവര്‍ വലിയ സന്ദേശം തന്നെയാണ് സമൂഹത്തിന് നല്‍കുന്നതെന്നും വ്യക്തിപരമായി വികസിക്കുന്നതോടൊപ്പം നാടിന്റെ സാഹചര്യത്തിനൊത്ത് ഇടപെടാനും ഐ സി എഫ് അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും കഴിയുന്നവെന്നത് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ സി എഫ് ഇന്റര്‍നാഷനല്‍ കമ്മിറ്റി ഡെപ്യൂട്ടി പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. എം സി അബ്ദുല്‍ കരീം, കെ സി സൈനുദ്ദീന്‍ സഖാഫി എന്നിവരെ സംഗമത്തില്‍ ആദരിച്ചു. ഉസ്മാന്‍ സഖാഫി, അബ്ദുല്‍ സലാം മുസ്ലാര്‍, അബ്ദുല്‍ ഹക്കിം സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

നാഷനല്‍ ജനറല്‍ സെക്രട്ടറി ശമീര്‍ പന്നൂര്‍ സ്വാഗതവും ശംസുദ്ദീന്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!