
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രവാസി സമൂഹത്തിന് വിപുലമായ കായിക പരിപാടികള്‍ ഒരുക്കി ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് ഖത്തര്‍. ‘ഒന്നിച്ചു നടക്കാം, ആരോഗ്യത്തോടെ ജീവിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തി 10-ാം തിയ്യതി ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ഉം അല്‍ സനീം പാര്‍ക്കിലാണ് പരിപാടി നടക്കുന്നത്.

പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും കായിക വിനോദങ്ങളെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനും പ്രേരിപ്പിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും നീളമേറിയ എയര്‍കണ്ടീഷന്‍ ചെയ്ത വാക്കിംഗ് ട്രാക്കുള്ള ഉം അല്‍ സനീം പാര്‍ക്കില്‍ നടക്കുന്നത് കൊണ്ടുതന്നെ എല്ലാ പ്രായക്കാര്‍ക്കും സൗകര്യപ്രദമായി പങ്കെടുക്കാം. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന കായിക പരിപാടികളില്‍ വ്യത്യസ്തങ്ങളായ ഗെയിമുകള്‍, മറ്റു അവബോധാത്മകമായ വിനോദങ്ങള്‍, വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കായിക വിദഗ്ധര്‍ നയിക്കുന്ന ലഘു പ്രഭാഷണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കും 71117954, 70107833, 66059307 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
