
ദോഹ: ഈണം ദോഹയുടെ ഇരുപതാം വാര്‍ഷിക ആഘോഷത്തിന്റെ വേളയില്‍ ഭിന്നശേഷി കുട്ടികളോടും കുടുംബത്തോടും ഉള്ള അനുകമ്പക്കും സമര്‍പ്പണത്തിനും അചഞ്ചലമായ പിന്തുണക്കുമുള്ള അംഗീകാരമായി നിയാര്‍ക്കിന് ഈണം ദോഹ എംപവറിങ് ലൈവ്‌സ് അവാര്‍ഡ് സമ്മാനിച്ചു. നിയാര്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്റഫ് കെ പി, ഈണം ദോഹ പ്രസിഡന്റ് ഫരീദ് തിക്കോടി എന്നിവരുടെ സാനിധ്യത്തില്‍ നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഷാനഹാസ് എടോടി പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ഈണം ദോഹ ജനറല്‍ സെക്രട്ടറി മുസ്തഫ എം വി, നിയാര്‍ക്ക് ഖത്തര്‍ ജനറല്‍ സെക്രട്ടറി ജാഫര്‍ മുനാഫര്‍, റാസിഖ്, മന്‍സൂര്‍ വണ്‍ ടു വണ്‍, ആഷിഖ് മാഹി, നിഷാദ് ക്യൂബ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ദോഹയിലെ ഇന്‍സ്‌പെയര്‍ ഹാളില്‍ അരങ്ങേറിയ ചടങ്ങിനോട് അനുബന്ധിച്ച്‌നാച്ചു കാലിക്കറ്റ് നയിച്ച സംഗീത സദസ്സ് അരങ്ങേറി.
