
ദോഹ: ടീം തിരൂര്‍ ഫെസ്റ്റ് സീസണ്‍ 6 സംഘടിപ്പിച്ചു. ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ടീം തിരൂര്‍ ഖത്തര്‍ ചെയര്‍മാന്‍ അഷ്‌റഫ് ചിറക്കല്‍, പ്രസിഡന്റ് നൗഷാദ് അലി, ജനറല്‍ സെക്രട്ടറി സമീര്‍ എ പി, വൈസ് പ്രസിഡന്റ് ജാഫര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇ പി അബ്ദുറഹ്മാന്‍ വിജയികള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു. സമാപനച്ചടങ്ങിലും സമ്മാനദാനത്തിലും ആര്‍ ജെ സൂരജ് പങ്കെടുത്തു.

കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി വിവിധ കായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു.
