

ദോഹ: ഖത്തറിലേക്ക് നിരോധിത ലഹരി വസ്തുക്കള്‍ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. സംശയത്തെത്തുടര്‍ന്ന് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിക്കുകയായിരുന്നു. ഇയാളില്‍ നിന്നും 4.916 കിലോഗ്രാം ഹാഷിഷാണ് കണ്ടെത്തിയത്.

പിടിച്ചെടുത്ത വസ്തു ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് 3360 ലിറിക്ക ഗുളികകള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നല്‍കി. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര് പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയാനുമുള്ള തുടര്‍ച്ചയായ പരിശീലനം ഉള്‍പ്പെടെ കസ്റ്റംസിന് ലഭിക്കുന്നുണ്ട്.

