ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കാന്‍ അമീര്‍ പുറപ്പെട്ടു

Web Desk
0 Min Read

ദോഹ: യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കന്‍ അയര്‍ലന്‍ഡിന്റെയും രാജാവായി ചാള്‍സ് മൂന്നാമന്‍ ചുമതലയേല്‍ക്കുന്നതിന്റെ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വ്യാഴാഴ്ച രാവിലെ ദോഹയില്‍ നിന്ന് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലേക്ക് പുറപ്പെട്ടു.

city exchange

സന്ദര്‍ശന വേളയില്‍, രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും എല്ലാ മേഖലകളിലുമുള്ള വികസനത്തെ കുറിച്ചും അമീര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും.

അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും ഉണ്ട്.

Share This Article
Leave a Comment
error: Content is protected !!