സ്ലിംമിഗോ ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഉദഘാടനവും യോഗ ദിനാചരണവും നടത്തി

Web Desk
1 Min Read

കൊച്ചി: സ്ലിംമിഗോ ഹെല്‍ത്ത് ഫൗണ്ടേഷനും അന്താരാഷ്ട്ര യോഗ ദിനാചരണവും ഹൈബി ഈഡന്‍ എം പി പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു.

city exchange

സര്‍ക്കാരിന് എത്തിച്ചേരാനാവാത്ത ഇടങ്ങളില്‍ സാമൂഹ്യ സേവനങ്ങളുമായി രംഗത്തുവരുന്ന നോണ്‍ പ്രോഫിറ്റ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. സ്‌കൂള്‍തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ അവബോധം നല്‍കുന്ന പദ്ധതിക്ക് ഹൈബി ഈഡന്‍ എം പി ആശംസകള്‍ അറിയിച്ചു.

കുട്ടികള്‍ക്കുള്ള കോമിക് സീരിസിന്റെ പ്രകാശനം അജിത് ബസു നിര്‍വഹിച്ചു.

എറണാകുളം- അങ്കമാലി അതിരൂപത കോര്‍ഡിനേറ്റര്‍ ഫാ. ജോസ് കൊളത്തുവയല്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഷിബു തെക്കുംപുറം, അജിത് ബസു, സ്ലിം മി ഗോ ചീഫ് പ്രോഗ്രാം ഓഫിസര്‍ ബിജോഷ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗയുടെ ഗുണങ്ങളെ കുറിച്ച് ഡോ. അഞ്ജല്‍ തോമസ് ക്ലാസെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!