അലി അക്ബര്‍ ഇനി രാമസിംഹന്‍

Web Desk
1 Min Read

കല്‍പ്പറ്റ: മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകന്‍ അലി അക്ബര്‍. രാമസിംഹന്‍ എന്നാണ് തന്റെ പുതിയ പേര്. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു മതം മാറുന്ന കാര്യം അലി അക്ബര്‍ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്‌ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
‘എന്റെ പേര് നാളെ മുതല്‍ രാമ സിംഹന്‍ എന്നാക്കുകയാണ്. സംസ്‌കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന്‍ എന്ന് വിളിക്കാം. നല്ല പേരാണത്’, എന്ന് അലി അക്ബര്‍ പറഞ്ഞു.
ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സ്‌മൈലികള്‍ ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. എന്നാല്‍ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിര്‍ജ്ജീവമാക്കി. തുടര്‍ന്ന് മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താന്‍ മതം വിടുന്നതായി പ്രഖ്യാപിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!