കണ്ണന്‍ കരിങ്ങാട് അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്:

city exchange

എഴുത്തുകാരന്‍ കണ്ണന്‍ കരിങ്ങാട് അന്തരിച്ചു. 66 വയസായിരുന്നു. കുറ്റ്യാടിക്കടുത്ത ചങ്ങരംകുളത്താണ് താമസിച്ചിരുന്നത്. പൂര്‍വ്വാപരം, പ്രതിലോകം എന്നീ രണ്ടു നോവലുകളുടെ എഴുത്തുകാരനായിരുന്നു കണ്ണന്‍ കരിങ്ങാട്. സാധാരണ തൊഴിലാളിയായിരുന്ന ഇദ്ദേഹം എഴുത്തിന്റെ വഴിയില്‍ ശ്രദ്ദേയനായി. പൂര്‍വ്വാപരത്തിന് വായനാലോകം അഭൂതപൂര്‍വ്വമായ സ്വീകാര്യതാണ് നല്‍കിയത്. തുടര്‍ന്ന് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസീദ്ധീകരിച്ച ‘പ്രതിലോകം’ മഹാഭാരതകഥയിലെ മൗനത്തെ ചികഞ്ഞെടുത്ത കൃതിയായിരുന്നു. പ്രതിലോകത്തിന് പൂര്‍ണ്ണ അവാര്‍ഡ് ലഭിക്കുകയുണ്ടായി. തിരമാലകളില്‍നിന്നും വൈദ്യുതി, കാട്ടാനകളെ വിരട്ടാനുള്ള യന്ത്രം, ഭൂമികുലുക്കം മുന്‍കൂട്ടി അറിയാനുള്ള യന്ത്രം തുടങ്ങിയവ അദ്ദേഹം സ്വന്തമായി നിര്‍മിച്ചു.
സി പി എം കരിങ്ങാട് ബ്രാഞ്ച് സിക്രട്ടറിയായും പുരോഗമനകലാ സാഹഹത്യസംഘത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.
ഭാര്യ: സരോജിനി, മക്കള്‍: ജിനീഷ്, ജിഷ. മരുമകന്‍: മനോജന്‍ (കൈവേലി).

Share This Article
Leave a Comment
error: Content is protected !!