Connect with us

Featured

ട്രംപിനു നേരെ വധശ്രമം

Published

on


ബട്ട്‌ലര്‍: യു എസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണള്‍ഡ് ട്രംപിന് നേരെ വധശ്രമം. അദ്ദേഹത്തിന് പരിക്കേറ്റു.

2024ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള അസ്ഥിരതയെക്കുറിച്ചുള്ള ഭയത്തിന് ആക്കം കൂട്ടുന്ന അരാജകവും ഞെട്ടിക്കുന്നതുമായ സംഭവമാണ് അരങ്ങേറിയത്. യു എസിലെ ശനിയാഴ്ച ഒരു പ്രചാരണ റാലിയിലാണ് ഡൊണാള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്തത്. അദ്ദേഹത്തിന്റെ ചെവിയിലാണ് വെടിയുണ്ട തട്ടിയത്.

പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നടന്ന വെടിവെപ്പിന് ശേഷം 78കാരനായ മുന്‍ പ്രസിഡന്റിനെ മുഖത്ത് രക്തം പടര്‍ന്ന നിലയില്‍ വേദിയില്‍ നിന്നും പുറത്തേക്കെത്തിച്ചു. സംഭവത്തില്‍ തോക്കുധാരിയും മറ്റൊരാളും കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ട്രംപിനു നേരെയുണ്ടായ വധശ്രമത്തെ പ്രസിഡന്റും ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ അപലപിച്ചു.

വെടിവെയ്പ് നടന്നയുടന്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വേദിയിലേക്ക് ഇരച്ചുകയറുകയും ട്രംപിന് സുരക്ഷിതത്വമൊരുക്കി വേദിയില്‍ നിന്ന് സമീപത്തെ വാഹനത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. അതിനിടെ മുന്‍ പ്രസിഡന്റ് തളര്‍ന്ന് തറയില്‍ വീണു.

ഇത്തരമൊരു പ്രവര്‍ത്തി നമ്മുടെ രാജ്യത്ത് നടക്കുമെന്നത് അവിശ്വസനീയമാണെന്ന് മണിക്കൂറുകള്‍ക്കകം ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കുറിച്ചു.

വെടിവെച്ചയാളെന്ന് സംശയിക്കപ്പെടുന്നയാളെ സീക്രട്ട് ഏജന്റുമാര്‍ വെടിവെച്ചിടുന്നതിന് മുമ്പ് വേദിയിലേക്ക് ഒന്നിലധികം വെടിവെയ്പ് നടന്നിരുന്നു. വെടിവെച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

റാലിയിലെ വെടിവെയ്പില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായി ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ട്രംപുമായി ഉടന്‍ സംസാരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ബൈഡന്‍ പറഞ്ഞു.

അടുത്തയാഴ്ച മില്‍വാക്കിയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനു മുമ്പുള്ള തന്റെ അവസാന പ്രചാരണ റാലിയില്‍ ട്രംപ് രംഗത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പുണ്ടായത്.

‘നമ്മുടെ ജനാധിപത്യത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല’ എന്നാണ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞത്.
റിപ്പബ്ലിക്കന്‍ ന്യൂനപക്ഷ നേതാവ് മിച്ച് മക്കോണല്‍ കൂട്ടിച്ചേര്‍ത്തത് ‘സമാധാനപരമായ ഒരു റാലിക്ക് നേരെയുള്ള നിന്ദ്യമായ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ട്രംപ് സുഖമായിരിക്കുന്നതില്‍ എല്ലാ അമേരിക്കക്കാരും ഇന്ന് നന്ദിയുള്ളവരാണ്. നമ്മുടെ രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ല’ എന്നാണ്.

ട്രംപ് വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് പ്രസ്താവനയില്‍ പറഞ്ഞു. ്ര

രാഷ്ട്രീയ അക്രമം നടന്ന ചരിത്രമുള്ള രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെ പ്രസിഡന്റുമാര്‍ക്കും മുന്‍ പ്രസിഡന്റുമാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്താറുള്ളത്.

1963-ല്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി തന്റെ വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുമ്പോഴാണ് വധിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്‍ ബോബി കെന്നഡി 1968ല്‍ വെടിയേറ്റ് മരിച്ചു. 1981-ല്‍ ഒരു വധശ്രമത്തില്‍ നിന്ന് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ രക്ഷപ്പെടുകയായിരുന്നു.


error: Content is protected !!