Community
ഗ്രീന്‍ എനര്‍ജി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
ദോഹ: അന്തര്‍ദേശീയ ഗ്രീന്‍ എനര്‍ജി കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. ഇന്ത്യന്‍ സൊസൈറ്റി ഓഫ് എഡ്യൂക്കേഷനും ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ എഞ്ചിനീര്‍സും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീര്‍സും സംയുക്തമായി എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലാണ് ഗ്രീന്‍ എനര്‍ജി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
സ്‌കൂള്‍ കുട്ടികളുടെ സയന്‍സ് എക്‌സിബിഷന്‍, സയന്‍സ് ക്വിസ് പ്രോഗ്രാം, എനര്‍ജി സിംപോസിയം തുടങ്ങിയവ നടത്തി. കോണ്‍ഫറന്‍സില്‍ പത്തോളം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
ഘാന അംബാസിഡര്‍ മുഹമ്മദ് ഇസ്മാലിയ, ബംഗ്ലാദേശ് അംബാസിഡര്‍ നസ്റുല്‍ ഇസ്ലാം, നേപ്പാള്‍ അംബാസിഡര്‍ നരേഷ് ബിക്രം, ശ്രീലങ്കന്‍ അംബാസിഡര്‍ മൊഹിയുദീന്‍ തുടങ്ങിയ നയതന്ത്ര പ്രതിനിധികളും ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് മിഷന്‍ സന്ദീപ് കുമാര്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ സഊദ്, ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ റാഫേല്‍ അല്‍ മുഫ്തി, കഹ്റാമ തര്‍ഷീദ് ഡയറക്ടര്‍ റഷീദ് അല്‍ റഹിമി, വിവിധ പെട്രോകെമിക്കല്‍ കമ്പനികളിലെ സാലിഹ അല്‍ കുബൈസി, അബ്ദുല്ല അല്‍ ഹാജിരി, ഖാലിദ് അല്‍ ഫഖ്റൂ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതിന്റെ ഭാഗമായി ഇന്ത്യന്‍ എഡ്യൂക്കേഷന്‍ പ്രതിനിധികള്‍ ഏഴുപേര്‍ ്‌ന്യൂഡല്‍ഹിയില്‍ നിന്നും ഖത്തര്‍ സന്ദര്‍ശിച്ചു. അഹ്‌മദ് ജാസ്സിം അല്‍ ജോലോ, പ്രതാപ് സിംഗ് ദേശായി, അലി, സാലിഹുദ്ദീന്‍, ഹനീഫുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സബീന എം കെ ക്വിസ് പ്രോഗ്രാം അവതരിപ്പിച്ചു.