‘അവസാനിക്കാത്ത ആകാശ ചതികള്‍’; ഐ സി എഫ് ജനകീയ സദസ്സ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന യാത്രാ ദുരിതത്തിന് ശാശ്വതപരിഹാരം ആവശ്യമാണെന്നും പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ഐ സി എഫ് ജനകീയ സദസ്സില്‍ പങ്കെടുത്ത ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ അഭിപ്രായപ്പെട്ടു.

city exchange

അന്യായമായ ടിക്കറ്റ് നിരക്ക് വര്‍ധന, വിമാനം റദ്ദാക്കല്‍ തുടങ്ങി പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രതിസന്ധി വിഷയമായി ‘അവസാനിക്കാത്ത ആകാശചതികള്‍’ എന്ന പ്രമേയത്തില്‍ ഖത്തര്‍ ഐ സി എഫ് സംഘടിപ്പിച്ച ജനകീയ സദസ്സില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. സീസണല്‍ വില വര്‍ധനവിന് പരിഹാരമെന്നോണം സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാറിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ ഈ വിഷയങ്ങള്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാറും കേരളത്തില്‍ നിന്നുള്ള എം പിമാരും ഗൗരവത്തില്‍ ഇടപെടുക എന്നീ നിര്‍ദ്ദേശങ്ങള്‍ ജനകീയ സദസ്സ് മുന്നോട്ടുവെച്ചു.

ഐ സി എഫ് ഖത്തര്‍ നാഷനല്‍ വൈസ് പ്രസിഡന്റ് അഹ്‌മദ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.

ഐ സി എഫ് നാഷനല്‍ സെക്രട്ടറി ഉമര്‍ കുണ്ടുതോട് കീ നോട്ട് അവതരിപ്പിച്ചു. കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍, കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുസമദ്, ഒ ഐ സി സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് സുരേഷ് കരിയാട്, ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍, ഐ സി എഫ് ഇന്റര്‍നാഷനല്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട, ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ ചെയര്‍മാന്‍ ഉബൈദ് വയനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image

കഫീല്‍ പുത്തന്‍പള്ളി മോഡറേറ്ററായിരുന്നു. സിറാജ് ചൊവ്വ സ്വാഗതവും അശ്റഫ് സഖാഫി തിരുവളളൂര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!