

ദോഹ: ഉറപ്പുവരുത്താത്ത സ്രോതസ്സുകളില്‍ നിന്നുള്ള എസ് എം എസ് സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്‍കി. രോഗികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നെന്ന വ്യാജേന എസ് എം എസുകള്‍ ലഭിക്കുന്നതായി അറിയിച്ചു.

ഇത്തരം എസ് എം എസുകളില്‍ തട്ടിപ്പിനുള്ള രീതികളോ അതിനായി ആവിഷ്‌ക്കരിച്ച ലിങ്കുകളോ ഉണ്ടായിരിക്കും. വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് എസ് എം എസുകള്‍ വരുന്നത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നും ഹെല്‍ത്ത് കാര്‍ഡ് റിന്യൂവലിനുള്ള എസ് എം എസുകള്‍ വരികയാണെങ്കില്‍ അത് ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് ഉള്‍പ്പെടുന്നതായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. https://hukoomi.gov.qa/en/e-servises/renew-health-card എന്നതായിരിക്കും വിലാസം.
