ദോഹയില്‍ ഇന്‍കാസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റി ‘യുവ സംവാദ്’ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് യൂത്ത് വിംഗ് പാലക്കാടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘യുവ സംവാദ്’ പരിപാടി എം എല്‍ എയും നടനുമായ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. ദോഹയിലെ പാരഡൈസ് റെസ്റ്റോറന്റില്‍ വെച്ചായിരുന്നു പരിപാടി.

city exchange

കെ വി ഹബീബ് സ്വാഗതപ്രസംഗം നടത്തി. മുഹമ്മദ് അഷ്‌കര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട്ടെ വികസന പ്രവര്‍ത്തനങ്ങള്‍, ടൂറിസം, ആയുര്‍വേദം, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ചയായി. യൂത്ത് വിംഗ് സെക്രട്ടറി സുഹൈല്‍, ആഷിഫ്, യാസിര്‍, ഹബീബ്, കാളിദാസ് എന്നിവര്‍ വിഷയങ്ങളില്‍ സംസാരിച്ചു.

ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് പി എ നാസര്‍, ആക്ടിങ് പ്രസിഡന്റ് നിസാര്‍ അത്താടിയില്‍, ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ ഷാ, മുഖ്യരക്ഷാധികാരി റുബീഷ്, ഉപദേശക സമിതി അംഗം മുസ്തഫ ദോഹ സ്റ്റേജ്, വൈസ് പ്രസിഡന്റ് കൃഷ്ണചന്ദ്രന്‍, സെക്രട്ടറിമാരായ ബാബു പട്ടാമ്പി, പ്രദീപ് ഷണ്മുഖന്‍ എന്നിവര്‍ പങ്കെടുത്തു.

പരിപാടിയുടെ സമാപനത്തില്‍ ട്രഷറര്‍ ആഷിക് തിയ്യാട് നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!