

ദോഹ: നവംബര്‍ ഒന്നാം തിയ്യതി മുതല്‍ ഡിസംബര്‍ 19 വരെ ദോഹ കോര്‍ണിഷിലെ ഗതാഗത നിയന്ത്രണം സുപ്രിം കമ്മിറ്റി ഓഫ് ഡെലിവറി ആന്‍ഡ് ലെഗസി സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു. ഫിഫ ലോകകപ്പ് ഖത്തറിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് നവംബര്‍ ഒന്ന് ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 19 വരെ ദോഹ കോര്‍ണിഷ് കാല്‍നടയാത്ര മാത്രമാക്കിയത്.

സെന്‍ട്രല്‍ ദോഹയിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അല്‍ ബിദ പാര്‍ക്കിലും പരിസരത്തും നടക്കുന്ന പരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നവര്‍ക്കും ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ എത്തിച്ചേരാനും മറ്റു പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ടാക്‌സി, ദോഹ മെട്രോ, പൊതുഗതാഗത ബസ്സുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി പ്രദേശങ്ങളില്‍ എത്താവുന്നതാണ്.

