

ദോഹ: ബിര്‍ള പബ്ലിക് സ്‌കൂളിന്റെ 19-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ രണ്ടാം ദിനം ‘ചാമ്പ്യന്‍സ് ഓഫ് ചേഞ്ച്’ ആഘോഷിച്ചു. ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ശങ്കപാല്‍ മുഖ്യാതിഥിയായിരുന്നു. ചെയര്‍മാന്‍ ഗോപ് ഷഹാനി, ഡയറക്ടര്‍മാരായ ഡോ. മോഹന്‍ തോമസ്, സി വി റപ്പായി, മാനേജ്മെന്റ് പ്രതിനിധികളായ ചിന്ദു ആന്റണി റപ്പായി, മാളവിക ഖിംജി, അക്കാദമിക് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ ഹരീഷ് സന്ദുജ, നോണ്‍ അക്കാദമിക് മേധാവി വിനോദ് കുമാര്‍ കെ വി തുടങ്ങിയവര്‍ പങ്കെടുത്തു.

