
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) നടത്തുന്ന ഒരു ഗവേഷണ പ്രൊജക്ടില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോയുടെ താല്‍കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

യോഗ്യരായവര്‍ ബയോഡാറ്റയും കഴിവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമടങ്ങുന്ന നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ [email protected] എന്ന ഇമെയിലില്‍ നവംബര്‍ 25ന് മുമ്പായി അയക്കണം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (www.cmfri.org.in)
