അദാനി സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ കേരളത്തില്‍ പരിശീലന പരിപാടികള്‍ ആരംഭിക്കുന്നു

Web Desk
3 Min Read

തിരുവനന്തപുരം: അദാനി ഫൗണ്ടേഷന്റെ പ്രത്യേക പദ്ധതിയായ അദാനി സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ തുറമുഖ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ജോലി സാധ്യതകളുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി എ എസ് ഡി സി സ്ത്രീകള്‍ക്കായി നൈപുണ്യ വികസന കോഴ്‌സുകളുടെ ഒരു ശ്രേണിയും അവതരിപ്പിച്ചു.

city exchange

വിഴിഞ്ഞത്താണ് ലോഞ്ച് ഇവന്റ് നടന്നത്. ഇന്റേണല്‍ ട്രാന്‍സ്ഫര്‍ വെഹിക്കിള്‍ (ഐടിവി) ഓപ്പറേഷന്‍, ലാഷര്‍ പരിശീലനം എന്നിവയുള്‍പ്പെടെ തുറമുഖ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകള്‍ തുറമുഖങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കാര്യക്ഷമവും സുരക്ഷിതവുമായ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം ട്രെയിനികള്‍ നേടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കോവളം എം എല്‍ എ എം വിന്‍സെന്റ്, അദാനി വിഴിഞ്ഞം തുറമുഖ സി ഇ ഒ പ്രദീപ് ജയരാമന്‍, അദാനി ഫൗണ്ടേഷന്റേയും എ എസ് ഡി.സിയുടെയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ വസന്ത് ഗധവി, ഡോ. അനില്‍ ബാലകൃഷ്ണന്‍ (സി എസ് ആര്‍ മേധാവി) എന്നിവരുടെ സാന്നിധ്യത്തില്‍ കോഴ്സുകളുടെ ഉദ്ഘാടനം നടന്നു.

തുറമുഖ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ മേഖലകളില്‍ പരിശീലനവും പരിജ്ഞാനവും നല്‍കുന്നതിലൂടെ വ്യവസായ ആവശ്യകതകളും തൊഴിലില്ലയ്മയും തമ്മിലുള്ള വിടവ് നികത്താന്‍ എ എസ് ഡി സി ശ്രമിക്കുന്നു. തുറമുഖവുമായി ബന്ധപ്പെട്ട പുതിയ കോഴ്സുകള്‍ ആരംഭിച്ചതിന് കോവളം എം എല്‍ എ എം വിന്‍സെന്റ് എ എസ്ഡി സി ടീമിനെ അഭിനന്ദിച്ചു.

- Advertisement -
Ad image

വിഴിഞ്ഞം പോലുള്ള തുറമുഖങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതിലും വിപുലീകരിക്കുന്നതിലും നിര്‍ണ്ണായകമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ പ്രാപ്തരാക്കുന്നതില്‍ എ എസ് ഡി സിയുടെ പങ്ക് നിര്‍ണായകമാകുമെന്ന് അദാനി വിഴിഞ്ഞം തുറമുഖം സി ഇ ഒ പ്രദീപ് ജയരാമന്‍ പറഞ്ഞു.

കൂടാതെ, അന്താരാഷ്ട്ര വനിതാ ദിനം അനുസ്മരിക്കുന്നതിനായി നൂറിലധികം വനിതാ ഉദ്യോഗാര്‍ഥികളെ അവരുടെ കഴിവുകള്‍ വര്‍ധിപ്പിച്ച് ഉപജീവനത്തിനായി തയ്യാറാക്കി അവസരങ്ങള്‍ തേടാന്‍ പ്രാപ്തരാക്കുന്നതിനായി കേന്ദ്രം സ്വാഗതം ചെയ്തു. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, എ ഐ ടൂള്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റിച്ചിംഗ്, ബ്യൂട്ടി തെറാപ്പിസ്റ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഈ പരിശീലനങ്ങളിലൂടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സമൂഹത്തിന് അര്‍ഥപൂര്‍ണമായി സംഭാവന ചെയ്യുന്നതിനും സ്ത്രീകളെ സജ്ജരാക്കുകയാണ് അദാനി നൈപുണ്യ വികസന കേന്ദ്രം ലക്ഷ്യമിടുന്നത്.

സ്‌പെഷ്യലൈസ്ഡ് കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും പഠനത്തിന് സഹായകമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെയും അദാനി ഫൗണ്ടേഷന്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രതീക്ഷയുടെയും ശാക്തീകരണത്തിന്റെയും പ്രതീകമായി തുടരുന്നു.

ഈ രാജ്യത്തെ യുവജനങ്ങള്‍ക്കും വനിതകള്‍ക്കും അവര്‍ തെരഞ്ഞെടുത്ത മേഖലകളില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഫൗണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നൈപുണ്യ വികസനം ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദവുമായ വഴിയായി തങ്ങള്‍ കാണുന്നുവന്ന് അദാനി ഫൗണ്ടേഷന്റേയും അദാനി സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിന്റേയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ വസന്ത് ഗധാവി പറഞ്ഞു.

പരിശീലനാര്‍ഥികളെ തൊഴില്‍ അല്ലെങ്കില്‍ സംരംഭകത്വ അവസരങ്ങള്‍ക്കായി തയ്യാറാക്കുന്നതിലൂടെ ഈ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് എ എസ് ഡി സി സഹായിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള വ്യക്തികളെയും കൂട്ടായ്മകളെയും ശാക്തീകരിക്കുന്നതിനായി അദാനി സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ ഉയര്‍ന്ന നിലവാരമുള്ള തൊഴില്‍ പരിശീലനവും നൈപുണ്യ വികസന പരിപാടികളും നല്‍കുന്നു. അത്യാധുനിക സൗകര്യങ്ങളും വ്യവസായവുമായി യോജിപ്പിച്ച പാഠ്യപദ്ധതിയും ഉപയോഗിച്ച് വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്താനും ഉദ്യോഗാര്‍ഥികളെ അവരുടെ മുഴുവന്‍ കഴിവുകള്‍ പുറത്തെടുത്ത് പ്രാപ്തരാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.

ഇപ്പോള്‍ എ എസ് ഡി സി 1.40 ലക്ഷത്തിലധികം യുവാക്കളെ പരിശീലിപ്പിച്ചിട്ടുണ്ട്. കേന്ദ്രം 2016 മുതല്‍ പരിശീലിപ്പിച്ച 68 ശതമാനം ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിച്ചു എന്നത് മികച്ച റെക്കോര്‍ഡാണ്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും പരിശീലനത്തിലൂടെയും എ എസ് ഡി സി രാജ്യത്തുടനീളമുള്ള 70ലധികം വിവിധ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്നു.

Share This Article
Leave a Comment
error: Content is protected !!