മാധ്യമം മുന്‍ ന്യൂസ് എഡിറ്ററുടെ മകള്‍ ഫാബി കരീം നിര്യാതയായി

Web Desk
0 Min Read

കൊച്ചി: മാധ്യമം മുന്‍ ന്യൂസ് എഡിറ്ററും കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന സമിതിയംഗവും എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറിയുമായ ചക്കാലക്കല്‍ സി എ എം കരീമിന്റെ മകള്‍ ഫാത്തിമ കരീം (ഫാബി- 23) നിര്യാതയായി.

city exchange

മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചിയിലെ കനേഡിയന്‍ കമ്പനിയില്‍ എന്‍ജിനീയറായിരുന്നു.

ഖബറടക്കം ഞായറാഴ്ച രാവിലെ എരുമേലി മഹല്ല് ജമാഅത്ത് ഖബര്‍സ്ഥാനില്‍. മാതാവ്: കെ എം ഫൗസിയ ബീവി (പ്രിന്‍സിപ്പല്‍, ഈരാറ്റുപേട്ട മുസ്ലിം എച്ച് എസ് എസ്). സഹോദരന്‍: വസീം പി മുഹമ്മദ് (ദുബൈ).

Share This Article
Leave a Comment
error: Content is protected !!