

ദുബൈ: ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ് സിതാരയുടെ ഭര്‍ത്താവ് തലശ്ശേരി ഓലിയത്ത് വാഴയില്‍ അബ്ദുല്‍ ഫഹീം (52) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ നിര്യാതനായി. ദുബൈയില്‍ അല്‍മറായ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ 15 വര്‍ഷത്തോളം ജിദ്ദയില്‍ കൊക്കക്കോള കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തിരുന്നു. ജിദ്ദയില്‍ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമാണ്.

പത്തു ദിവസം മുമ്പാണ് എസ് സിതാരയും മക്കളും ദുബൈയിലെത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ മടങ്ങാനിരിക്കെയാണ് ഭര്‍ത്താവിന്റെ മരണം.

മക്കള്‍: ഗസല്‍, ഐദിന്‍. പിതാവ്: ബാറയില്‍ അബൂട്ടി. മാതാവ്: ഒ വി സാബിറ. സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ.
മൃതദേഹം ദുബൈ സിലിക്കോണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍.

