ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് ഓവര്‍ ഓള്‍ ചാമ്പ്യന്മാര്‍

Web Desk
3 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ അല്‍വക്ര സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ചാലിയാര്‍ ദോഹ സംഘടിപ്പിച്ച ഒന്‍പതാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് 49 പോയിന്റുകള്‍ നേടി ഓവറോള്‍ കിരീടം സ്വന്തമാക്കി. 38 പോയന്റുകള്‍ നേടി കീഴുപറമ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനവും
വാഴക്കാട്, കടലുണ്ടി പഞ്ചായത്തുകള്‍ 29 പോയന്റുകള്‍ നേടി മുന്നാം സ്ഥാനം പങ്കിട്ടു.

city exchange

എടവണ്ണ പഞ്ചായത്ത് (20), ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് (18) യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഗ്രൂപ്പ് ഇനങ്ങളായ മാര്‍ച്ച് പാസ്റ്റ്, വടംവലി, ഫുട്‌ബോള്‍ മത്സരങ്ങളില്‍ കൊടിയത്തൂര്‍ പഞ്ചായത്തും 4X100 റിലേ മത്സരത്തില്‍ വാഴക്കാട് പഞ്ചായത്ത്, സ്ത്രീകളുടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എടവണ്ണ പഞ്ചായത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

- Advertisement -
Ad image

വ്യക്തിഗത ഇനങ്ങളായ പഞ്ചഗുസ്തി, റണ്ണിംഗ് റേസ്, ലോങ്ങ് ജമ്പ്, ബാസ്‌കറ്റ് ബോള്‍ ത്രോ, കുട്ടികള്‍ക്കുള്ള പെനാല്‍റ്റി ഷൂട്ട് ഔട്ട്, ബോള്‍ ഓണ്‍ സ്റ്റമ്പ്, പെന്‍സില്‍/ ഡ്രോയിംഗ് എന്നിവയായിരുന്നു പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ചത്.

ചാലിയാര്‍ ദോഹ സപോര്‍ട്‌സ് ഫെസ്റ്റില്‍ ഖത്തര്‍ ഇന്ത്യന്‍ കലാ സാംസ്‌കാരിക പൈതൃകങ്ങള്‍ കൊണ്ട് വര്‍ണശബളമായ ഇരുപതോളം പഞ്ചായത്തുകള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റ് ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ മാറ്റു കൂട്ടി. ചാലിയാറിന്റെ തീരത്തുള്ള 24 പഞ്ചായത്തുകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 2000 ആളുകളാണ് കായിക മാമാങ്കത്തിന് സാക്ഷികളായിരുന്നത്

മാര്‍ച്ച് പാസ്റ്റിലും തുടര്‍ന്ന് നടന്ന ഉദ്ഘാടന പരിപാടിയിലെയും മുഖ്യാഥിതിയായി പങ്കെടുത്ത
ഖത്തര്‍ പ്രഫഷണല്‍ വോളിബോള്‍ പ്ലയറും ലോകകപ്പ് ക്ലബ് വോളിബോളില്‍ ഖത്തര്‍ ടീമംഗം കൂടിയായ മുബാറക്ക് ദാഹി വലീദ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റ ടൈറ്റില്‍ സ്‌പോണ്‍സറായ റയാദ മെഡിക്കല്‍ സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, റേഡിയോ സുനോ ആന്റ് ഒലിവ് എഫ് എം പ്രോഗ്രാം ഹെഡ് നിബു വര്‍ഗ്ഗീസ് അപ്പുണ്ണി, വോളിഖ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ആഷിഖ് അഹമ്മദ്, റിയാത മെഡിക്കല്‍ മാര്‍ക്കറ്റിങ് ഹെഡ് അല്‍താഫ്, ശമീര്‍, ചാലിയാര്‍ ദോഹ മുഖ്യ രക്ഷാധികാരി മഷൂദ് തിരുത്തിയാട്, ചാലിയാര്‍ ദോഹ ഉപദേശക സമിതി അംഗവും സ്‌പോര്‍ട്‌സ് ഫെസ്റ്റ് വൈസ് ചെയര്‍മാന്‍ കൂടിയായ സിദ്ധിഖ് വാഴക്കാട്, രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറ, ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജ്, ഐ എസ് സി പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ വര്‍ക്കി ബോബന്‍, ഇ പി അബ്ദുറഹിമാന്‍, സാബിത് സഹീര്‍, ഷാനവാസ് ബാവ, ജൂട്ടാസ് പോള്‍, കെ ആര്‍ ജയരാജ്, ദീപക് ഷെട്ടി, എബ്രഹാം കെ ജോസഫ്, മുസ്തഫ എലത്തൂര്‍, ഹന്‍സ് ജേക്കബ് ഫിന്‍ക്യു തുടങ്ങി ഖത്തറിലെ സാമൂഹ്യ- സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു.

ഫിഫ വേള്‍ഡ് കപ്പില്‍ വോളന്റീര്‍ ആയി സേവനം അനുഷ്ഠിച്ച ചാലിയാര്‍ ദോഹയിലെ ഇരുപത്തിനാലു പഞ്ചായത്തുകളിലെ നൂറ്റി പത്തോളം ഫിഫ വോളന്റീര്‍മാരെ ചടങ്ങില്‍ ചാലിയാര്‍ ദോഹ ആദരിച്ചു.

പരിപാടികള്‍ക്ക് സെക്രട്ടറിയേറ്റ് ഭാരവാഹികളായ രതീഷ് കക്കോവ്, ലയിസ് കുനിയില്‍, അസീസ് ചെറുവണ്ണൂര്‍, അബി ചുങ്കത്തറ, രഘുനാഥ് ഫറോക്, തൗസീഫ് കാവന്നൂര്‍, സാബിക് എടവണ്ണ, വനിതാകമ്മിറ്റി പ്രസിഡന്റ് മുനീറ ബഷീര്‍, വൈസ് പ്രസിഡന്റുമാരായ മുഹ്‌സിന സമീല്‍, വൃന്ദ രതീഷ്, സെക്രട്ടറി ശീതള്‍ പ്രശാന്ത്, ട്രഷറര്‍ ശാലീന രാജേഷ് കൂടാതെ ചാലിയാര്‍ ദോഹ ഓര്‍ഗനൈസര്‍മാര്‍, വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി സി ടി സിദ്ധീഖ് ചെറുവാടി സ്വാഗതവും ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍ നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!