നോര്‍വീജിയന്‍ സ്‌കൈ ക്രൂയിസ് കപ്പല്‍ ഓള്‍ഡ് ദോഹ തുറമുഖത്ത് എത്തി

Web Desk
0 Min Read

ദോഹ: ക്രൂയിസ് കപ്പല്‍ നോര്‍വീജിയന്‍ സ്‌കൈ ഓള്‍ഡ് ദോഹ തുറമുഖത്തെത്തി.

city exchange

ഫ്‌ളോറിഡയിലെ മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍വീജിയന്‍ ക്രൂയിസ് ലൈന്‍ നടത്തുന്ന കപ്പല്‍ 1,800 യാത്രക്കാരെയും 867 ജീവനക്കാരെയും വഹിച്ചുകൊണ്ടാണ് തുറമുഖ ടെര്‍മിനലില്‍ എത്തിയത്.

ബഹാമാസ് പതാകയ്ക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പല്‍ 1,944 യാത്രക്കാരെയും 899 ജീവനക്കാരെയും വഹിക്കാന്‍ ശേഷിയുള്ളതാണെന്ന് മവാനി ഖത്തര്‍ സോഷ്യല്‍ മീഡിയ ചാനലില്‍ പറഞ്ഞു.

1999ല്‍ സര്‍വീസ് ആരംഭിച്ച കപ്പലിന് 258 മീറ്റര്‍ നീളവും 37 മീറ്റര്‍ വീതിയുമുണ്ട്. വിശാലമായ സൗകര്യങ്ങളും ഓണ്‍ബോര്‍ഡ് വിനോദ ഓപ്ഷനുകളുമുള്ള 12 ഡെക്കുകള്‍ ഇതിലുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!