അശ്വമേധം പരിശീലനം

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന കുഷ്ഠരോഗനിര്‍ണ്ണയ ഭവന സന്ദര്‍ശന പരിപാടിയുടെ വളണ്ടിയര്‍മാര്‍ക്കായി പരിശീലനം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഉദ്ഘാടനം ചെയ്തു. സാഹിദ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.

city exchange

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത റെജികുമാര്‍, എസ് ഇ അബ്ദുല്‍ സലാം, കെ ബി അജിത്കുമാര്‍, ഷിജി രാജേഷ്, നിമിഷ ജോബി, തസ്നി അബു, ബീന ബാബു, ഷെമീറ നജീബ്, സിനിമോള്‍ ഉദയകുമാര്‍, ആഷ സന്തോഷ്, സിന്ധു കുര്യന്‍, ഷമീര്‍ കല്ലുങ്കല്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് യു കെ ബിന്ദു, പി എസ് വിന്ധ്യ, കെ ബി സബ്ന, എസ് സ്റ്റെഫി എന്നിവര്‍ പ്രസംഗിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് രേഖ പരിശീലനം നല്‍കി. ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനുവരി ഏഴ് മുതല്‍ ഇരുപത് വരെയുള്ള തിയ്യതികളില്‍ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ച് കുഷ്ഠരോഗ നിര്‍ണ്ണയ പരിശോധന നടത്തും.

Share This Article
Leave a Comment
error: Content is protected !!