പുളിയത്തുങ്കല്‍ മമ്മൂട്ടിക്ക് യാത്രയയപ്പ് നല്‍കി

Web Desk
2 Min Read

ദോഹ: നാല്‍പ്പത്തി ഒന്ന് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന കെ എം സി സി ഖത്തര്‍ നേതാവ് പുളിയത്തുങ്കല്‍ മമ്മൂട്ടിക്ക് കെ എം സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയും സംയുകതമായി യാത്രയയപ്പ് നല്‍കി.

city exchange

കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങ് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.

മുസ്ലിം യൂത്ത് ലീഗിന്റെ നാദാപുരത്തെ ഊര്‍ജ്ജ്വ സ്വലമായ പ്രവര്‍ത്തനത്തിനിടെ നാലു പതിറ്റാണ്ടു മുന്‍പേ ഖത്തറിലെത്തിയ മമ്മൂട്ടി നാല്പത്തി ഒന്ന് വര്‍ഷത്തിനിപ്പുറവും തന്റെ കര്‍മ്മ ശേഷി കൈവിടാതെ ഖത്തറിലെ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നേതൃപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രചോദനം നല്‍കുന്നതാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിക്കുള്ള ഉപഹാരം ജില്ലാ കമ്മിറ്റിക്ക് വേണ്ടി ടി ടി കുഞ്ഞമ്മദ്, നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ലത്തീഫ് വി പി, സി എച്ച് സെന്റര്‍ കോഴിക്കോട് ഖത്തര്‍ ചാപ്റ്ററിനു വേണ്ടി മുജീബ് ദേവര്‍കോവില്‍ എന്നിവര്‍ കൈമാറി.

- Advertisement -
Ad image

തുടര്‍ന്ന് വേള്‍ഡ് കെ എം സി സി ഉപാധ്യക്ഷന്‍ എസ് എ എം ബഷീര്‍ തന്നോടൊപ്പമുള്ള മമ്മൂട്ടിയുടെ പ്രവര്‍ത്തന കാലയളവുകള്‍ ഓര്‍മ്മിച്ചു സംസാരിച്ചു. മമ്മൂട്ടി നാദാപുരം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഭാരവാഹിയായിരിക്കെ പല നവീന പദ്ധതികളും ആവിഷ്‌ക്കരിച്ചു നടപ്പില്‍ വരുത്തുന്നതിന് കാണിച്ച ഉത്സാഹവും ഖത്തര്‍ കെ എം സി സി നടപ്പിലാക്കിയ എല്ലാ പദ്ധതികളും വിജയിപ്പിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിനെയും അദ്ദേഹം എടുത്തു പറഞ്ഞു.

പരിപാടിയില്‍ ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്, കെ എം സി സി അഡൈ്വസറി ബോര്‍ഡ് അംഗം കരീം കൊടുവള്ളി, സോഷ്യല്‍ സെക്യൂരിറ്റി പദ്ധതി ചെയര്‍മാന്‍ ത്വയ്യിബ് അബ്ദുറഹിമാന്‍, പോക്കര്‍ കക്കാട്ട്, സിദ്ധീഖ് ഹസ്സന്‍, ശരീഫ് മേമുണ്ട, കോയ കൊണ്ടോട്ടി, പി വി നാസര്‍, അഷ്റഫ് അയാടത്തില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

യാത്രയയപ്പിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് മമ്മൂട്ടി പുളിയത്തുങ്കല്‍ സംസാരിച്ചു.

കെ എം സി സി അഡൈ്വസറി ബോര്‍ഡ് അംഗം പി വി മുഹമ്മദ് മൗലവി, സംസ്ഥന സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍, ജില്ലാ ട്രഷറര്‍ അജ്മല്‍ തെങ്ങലക്കണ്ടി, മറ്റു ജില്ലാ, മണ്ഡലം, പഞ്ചായത് കെ എം സി സി ഭാരവാഹികള്‍ സംബന്ധിച്ചു. ഉബൈദ് നാദാപുരം സ്വാഗതവും നവാസ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!