

സൂറിച്ച്: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ലെ മത്സരങ്ങളുടെ സമയം ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ഫിഫ സ്ഥിരീകരിച്ചു. മത്സരങ്ങള്‍ 90 മിനുട്ടിന് പകരം 100 മിനുട്ട് വരെ നീട്ടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളും കിംവദന്തികളും ശരിയല്ലെന്ന് ഫിഫ അറിയിച്ചു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022, മറ്റേതെങ്കിലും മത്സരങ്ങള്‍ എന്നിവ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റങ്ങളുണ്ടാകില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി ഫിഫ പ്രസ്താവനയില്‍ അറിയിച്ചു.
