ഐ സി സി വെനസ്‌ഡേ ഫിയസ്റ്റ അവതരിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഐ സി സി അശോക ഹാളില്‍ ഇന്ത്യന്‍ കലയും സംസ്‌കാരവും ആഘോഷിക്കുന്ന പ്രതിവാര സാംസ്‌കാരിക പരിപാടിയായ പരിസ്ഥിതി ദിന സ്‌പെഷ്യല്‍ ഐ സി സി വെനസ്‌ഡേ ഫിയസ്റ്റ അവതരിപ്പിച്ചു. ഖത്തറിലെ വിവിധ ഐ സി സി എ ഒകളും കലാ കേന്ദ്രങ്ങളും അവതരിപ്പിച്ച മികച്ച പ്രകടനങ്ങള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.

city exchange

ഐ സി സി ധനകാര്യ മേധാവി ബിശ്വജിത് ബാനര്‍ജി അതിഥികളെയും വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഐ സി സി സാംസ്‌കാരിക പ്രവര്‍ത്തന മേധാവി നന്ദിനി അബ്ബഗൗണി ഉദ്ഘാടന പ്രസംഗം നടത്തി. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ മികച്ച സേവനത്തിന് ഐ സി സിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ദിവാകര്‍ പൂജാരിയെ ചടങ്ങില്‍ ആദരിച്ചു. ഐ സി സിയുമായി ബന്ധപ്പെട്ട കര്‍ണാടക സംഘ ഖത്തര്‍, നോര്‍ത്ത് ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്റുമാരായ രവി ഷെട്ടി, ലളിത് പാണ്ഡെ എന്നിവരെയും സമൂഹത്തിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് ആദരിച്ചു. ഐ സി സി ഐ ടി ആന്റ് മീഡിയ മേധാവി സന്ദീപ് റെഡ്ഡിയുടെ നന്ദി പറഞ്ഞു.

മോള്‍സി പരിപാടിയുടെ അവതാരകയായിരുന്നു. ഐ സി സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി മാനേജിംഗ് കമ്മിറ്റിയിലെ അംഗങ്ങള്‍, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!