സേവന വഴിയില്‍ മാതൃക തീര്‍ത്ത് നാല്‍വര്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ മാംഗോ ഫെസ്റ്റിവലിന്റെ വളണ്ടിയര്‍ സേവനത്തില്‍ ശ്രദ്ധേയരായി നാല് മലയാളികള്‍. നൗഫല്‍ കട്ടുപ്പാറ, റഷീദ്, സുബൈദ, ഉഷ റീന എന്നിവരാണ് ഇന്ത്യന്‍ എംബസിയും ഐ ബി പി സിയും സൂഖ് വാഖിഫും സംയുക്തമായി നടത്തിയ മാംഗോ ഫെസ്റ്റിവലില്‍ സേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ചത്.

city exchange

നേരത്തെ ഫിഫ ലോകകപ്പ് 2022 ഖത്തറില്‍ വളണ്ടിയറായും നിരവധി സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും മുന്‍ നിരയിലുള്ള നൗഫല്‍ കട്ടുപ്പാറ കഴിഞ്ഞ മൂന്ന് വര്‍ഷമായി മാംഗോ ഫെസ്റ്റിവലില്‍ വളണ്ടിയറായി സേവനം അനുഷ്ഠിക്കുന്നുണ്ട്.

മാംഗോ ഫെസ്റ്റിവലിലെ തിരക്ക് ഒഴിവാക്കാനും സാധനങ്ങള്‍ വാങ്ങാനും പ്രദര്‍ശനം കാണാനുമെത്തുന്നവരെ സഹായിക്കാനും വഴികാട്ടാനുമൊക്കെയാണ് ഇവര്‍ സേവനം ചെയ്തത്. പ്രമുഖര്‍ മാംഗോ ഫെസ്റ്റ് കാണാനെത്തുമ്പോള്‍ ഇന്ത്യന്‍ എംബസിക്കും ജീവനക്കാര്‍ക്കും ആവശ്യമായ സഹായങ്ങളും ഇവര്‍ ലഭ്യമാക്കും.

മലപ്പുറം സ്വദേശികളാണ് നൗഫലും സുബൈദയും. പാലക്കാട്ടുകാരനാണ് റഷീദ്. ഉഷ റീന തിരുവനന്തപുരം സ്വദേശിയുമാണ്. ഇവരെ കൂടാതെ ഇന്ത്യന്‍ കമ്യൂണിറ്റിയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വളണ്ടിയര്‍മാരായി സേവനമനുഷ്ഠിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!