
ദോഹ: ഖത്തറിലെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം ഗ്രാമ പഞ്ചായത്ത് കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ ‘കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ- ഖത്തര്‍’ മൂന്നാം വാര്‍ഷിക ആഘോഷം ഹിലാലില്‍ നടന്നു. കൂട്ടായ്മയിലെ അറുപതോളം അംഗങ്ങള്‍ കുടുംബത്തോടൊപ്പം പങ്കെടുത്ത വാര്‍ഷിക സംഗമത്തില്‍ പ്രസിഡന്റ് ഹിജാസ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ഷാജഹാന്‍ സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി ഷെറിന്‍ നന്ദിയും പറഞ്ഞു. ഡോ. ഫസീഹ അഷ്‌കര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗങ്ങളായ മന്‍സൂര്‍ പി എം, പ്രകാശ്, ഷജീര്‍, മോഹനന്‍, അജിമോന്‍, യൂനസ്, യഹ്യ എന്നിവര്‍ സംസാരിച്ചു.

ഖത്തറിലെ പ്രശസ്ത ഗായകന്‍ മുഹ്സിന്‍ തളിക്കുളം, ഗാനരചയിതാവ് സുറുമ ലത്തീഫ് എന്നിവരെ ആദരിച്ചു. ഗായകരായ മുരളി, സവാദ്, ഷാഫി കബീര്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാകാരന്മാര്‍ക്കും സ്‌നേഹ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
