മലപ്പുറം കോട്ടക്കല്‍ സ്വദേശി ഖത്തറില്‍ മരിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ചികില്‍സയിലായിരുന്ന മലപ്പുറം കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പറപ്പൂര്‍ ചോലക്കുണ്ട് സിറാജുദ്ദീന്‍ താഴേക്കാട്ട്(47) ആണ് മരിച്ചത്. നേരത്തേ സൗദിയിലായിരുന്ന സിറാജുദ്ദീന്‍ അടുത്ത കാലത്താണ് ഖത്തറിലെത്തിയത്. വക്റയിലെ ഒരു ഇലക്ട്രിക്കല്‍ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്.
വൃക്ക തകരാറിനെ തുടര്‍ന്ന് വക്റ ആശുപത്രിയില്‍ രണ്ടാഴ്ച്ചയോളമായി ചികില്‍സയിലായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഹൃദ്രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹാര്‍ട്ട് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഭാര്യ: ബുഷ്റ. മക്കള്‍: മുഹമ്മദ് റിസാല്‍, മുഹമ്മദ് സമാല്‍. സഹോദരന്‍ സിദ്ദീഖ്(ഖത്തര്‍).

city exchange
Share This Article
Leave a Comment
error: Content is protected !!