സൗദിയില്‍ ഓഗസ്റ്റു മുതല്‍ പൊതുസ്ഥലങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുമാത്രം പ്രവേശനം

Web Desk
0 Min Read

ദമാം: സൗദിയില്‍ അടുത്ത മാസം മുതല്‍ സ്വകാര്യ,പൊതു സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഓഗസ്റ്റ് ഒന്നുമുതല്‍ തന്നെ നിയന്ത്രണം പ്രാബല്യത്തിലാകുമെന്ന് മുനിസിപ്പല്‍, ഗ്രാമ,ഭവന കാര്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കുകയോ, കോവിഡ് ബാധിച്ച് സുഖം പ്രാപിക്കുകയോ വഴി തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആയവര്‍ക്ക് മാത്രമേ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പ്രവേശനം അനുവദിക്കൂ.

city exchange
Share This Article
Leave a Comment
error: Content is protected !!