തണല്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററിന് തറക്കല്ലിട്ടു

Web Desk
1 Min Read

പള്ളുരുത്തി: സാന്ത്വന പരിചരണ രംഗത്ത് തണല്‍ പാലിയേറ്റീവിന്റെ പുതിയ സംരംഭമായ തണല്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ തറക്കല്ലിടല്‍ നൂര്‍ മുഹമ്മദ് സേട്ട്, മനോജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കൊച്ചി സിറ്റി പ്രസിഡന്റ് എം പി ഫൈസല്‍ അധ്യക്ഷത വഹിച്ചു.

city exchange


അപകടങ്ങളില്‍ പെട്ട് നട്ടെല്ലിന് പരിക്കേറ്റ് വീല്‍ചെയറിലും കിടക്കയിലുമായി ജീവിതം തളച്ചിടപ്പെട്ടവരെ വീണ്ടും പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനും പ്രതിസന്ധികളുടെ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ട വിഷമത അനുഭവിക്കുന്ന സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അവര്‍ക്ക് അഭയമാകാന്‍ തണല്‍ ഈ സംരംഭത്തിലുടെ ലക്ഷ്യം വെക്കുന്നത്.


അപകടങ്ങളില്‍ പെട്ട് നട്ടെല്ലിന് പരിക്കേറ്റ് വീല്‍ചെയറിലായവരെയും കിടപ്പിലായവരെയും ഫിസിയോതെറാപ്പി, ഒക്യൂപേഷണല്‍ തൊപ്പി എന്നിവയിലുടെ സ്വയം പര്യാപ്തതമാക്കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികളുടെ ആജീവനാന്ത പുനരധിവാസത്തിനുളള സംരംഭങ്ങള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍, സാന്ത്വന പരിചരണ രംഗത്ത് പുതിയ ആധുനിക രീതിയിലുള്ള പരിചരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും എത്തിക്കുകയാണ് ഈ സംരംഭത്തിലുടെ തണല്‍ കാണുന്നത്. എട്ട് വര്‍ഷക്കാലമായി സാന്ത്വന പരിചരണ രംഗത്ത് രോഗികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കാന്‍ തണലിന് കഴിഞ്ഞു.

- Advertisement -
Ad image

ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലൈലദാസ്, സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. റാഫേല്‍, തങ്ങള്‍ നഗര്‍ ജുമാമസ്ജിദ് ഇമാം അന്‍സാര്‍ മാന്നാനി, ശ്രീനാരായണിയ പ്രവര്‍ത്തകന്‍ ടി എം അശോകന്‍, ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി, തണല്‍ രക്ഷാധികാരി എസ് മുഹമ്മദ്, തണല്‍ പാലിയേറ്റീവ് കൊച്ചി കോഡിനേറ്റര്‍ കെ ഐ അബ്ദുല്‍ ജബ്ബാര്‍, കെ എം ഹുസൈന്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചി സെക്രട്ടറി സിനോജ് വിശ്വനാഥ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് സെക്രട്ടറി മുഹമ്മദ് നവാസ്, പ്രൊജക്ട് കണ്‍വീനര്‍ സി എ നസീര്‍, പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഫാത്തിമ അന്‍സാരി, പാലിയേറ്റീവ് സിസ്റ്റര്‍ ഷീബ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!