

തിരുവനന്തപുരം: സമൂഹത്തില്‍ അധികരിക്കുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും മതത്തിന്റെ ഭാഗമാക്കാനുള്ള പ്രവണതകള്‍ ചെറുക്കണമെന്ന് ഇസ്‌ലാഹി പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

സാമ്പത്തിക ചൂഷണത്തില്‍ അധിഷ്ഠിതമായ മന്ത്രവാദങ്ങള്‍ക്കോ പൗരോഹിത്യത്തിനോ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് റൗദത്തുല്‍ ഉലൂം അറബിക്ക് കോളജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ ഷാജഹാന്‍ ഫാറൂഖി പറഞ്ഞു. കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വയുടേയും ഐ എസ് എം, എം ജി എം, എം എസ് എം, ഐ ജി എം ഘടകങ്ങളുടേയും സംയുക്ത തിരുവനന്തപുരം ജില്ലാ പ്രതിനിധി സംഗമം പാളയം മുസ്‌ലിം അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദ്യശാസ്ത്രത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ നവോഥാന നായകരെ പിന്തള്ളി രോഗചികിത്സയെ കേവല കുറുക്കു വഴികളിലൂടെ നടപ്പിലാക്കാനുള്ള യാഥാസ്ഥിതിക പരിശ്രമങ്ങളെ പ്രതിരോധിച്ചു മുന്നേറാന്‍ പുതുതലമുറ തയ്യാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍സലാം മുട്ടില്‍ ആഹ്വാനം ചെയ്തു.
അക്ബര്‍ സാദിഖ്, യാസര്‍ അറഫാത്ത് സുല്ലമി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. നാസിറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. നാസര്‍ സലഫി, പി കെ കരീം, പി കെ അബ്ദുല്‍ ഖാദര്‍, ഡോ. ബാവ, നൂറ വാഹിദ, നവീറുല്‍ ഇഹ്‌സാന്‍, ശരീഫ് കുറ്റിച്ചല്‍, അനീസ് സിറ്റി, നസീര്‍ വള്ളക്കടവ് എന്നിവര്‍ പ്രസംഗിച്ചു.

