സൗദി യുവ നടി കെയ്‌റോയില്‍ മരിച്ചു

Web Desk
0 Min Read

കെയ്‌റോ:

city exchange

സൗദി യുവ നടിയും മോട്ടിവേഷണല്‍ സ്പീക്കറുമായ അരീജ് അല്‍ അബ്ദുല്ലയെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച കെയ്‌റോയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് കിടക്കയില്‍ ശ്വാസമില്ലാതെ കിടക്കുന്ന നടിയെ കണ്ടത്. പള്‍മണറി എംബോളിസമാണ് മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടി ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്. റിയാദില്‍ ജനിച്ച 24 കാരിയായ അരീജ്, സൗദി അറേബ്യയിലെ ഏറ്റവും അറിയപ്പെടുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ്.

Share This Article
Leave a Comment
error: Content is protected !!