മഅദിന്‍ ഇന്റഗ്രേറ്റഡ് സ്റ്റഡി സെന്റര്‍ ഉദ്ഘാടനവും ആത്മീയ സമ്മേളനവും

Web Desk
1 Min Read

നെടുമങ്ങാട്: വാളിക്കോട് മഅദിന്‍ സി എം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്റഗ്രേറ്റഡ് സ്റ്റഡി സെന്റര്‍ ഉദ്ഘാടനവും ആത്മീയ സമ്മേളനവും സംഘടിപ്പിച്ചു. പി ജി തലം വരെയുള്ള മത- ഭൗതിക പഠനം, വിദേശ ഭാഷാ പഠനം, പ്രസംഗം എഴുത്ത് പരിശീലനങ്ങള്‍, കമ്പ്യൂട്ടര്‍ കോഴ്സുകള്‍ തുടങ്ങിയ പദ്ധതികളാണ് ഇന്റഗ്രേറ്റഡ് സ്റ്റഡി സെന്ററില്‍ ഉണ്ടാവുക.

city exchange

വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ശംസുദ്ധീന്‍ മദനി അല്‍ ഖാദിരി ഏരൂര്‍ പ്രാര്‍ഥന നടത്തി. നസീറുദ്ധീന്‍ ജൗഹരി കല്ലറ അധ്യക്ഷത വഹിച്ചു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, ആബിദ് മൗലവി അല്‍ ഹാദി, ഹാഷിം മൗലവി ആലംകോട്, അബ്ദുസ്സലാം മുസ്്ലിയാര്‍ ചുള്ളിമാനൂര്‍, ഹാഷിര്‍ സഖാഫി ആലപ്പുഴ, ജുനൈദ് അദനി അങ്ങാടിപ്പുറം, സകരിയ്യ അദനി പുത്തനങ്ങാടി, എ ശറഫുദ്ധീന്‍ പോത്തന്‍കോട്, മുഹമ്മദ് റാഫി നെടുമങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!