പാലായ്ക്ക് സമീപം നേരിയ ഭൂചലനം

Web Desk
1 Min Read

പാല: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. മീനച്ചില്‍ താലൂക്കിലെ പൂവരണി വില്ലേജില്‍ ഇന്നുച്ചയ്ക്ക് 12.02 മണിയോടെയാണ് ഭൂചലനത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞത്. ഭൂമിക്കടിയില്‍ നിന്നും മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസര്‍ അറിയിച്ചു.
സമീപ പ്രദേശങ്ങളിലുള്ളവര്‍ പരിഭ്രാന്തരായി. പലരും വീടുകളില്‍ നിന്നും ഇറങ്ങിയോടി.

city exchange

നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലയ്ക്ക് സമീപം ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം, പൂവരണി, പൂഞ്ഞാര്‍, മൂന്നിലവ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇടുക്കിയിലെ ഭൂകമ്പ മാപിനിയില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ജിയോളജി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

കോട്ടയത്തു നിന്നും 22 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായതെന്നാണ് വോള്‍ക്കാനോ ഡിസ്‌കവറി റിപ്പോര്‍ട്ട് ചെയ്യുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!