

ഒട്ടാവ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ചൊവ്വാഴ്ച ഒട്ടാവയിലെത്തുമെന്ന് കാനഡ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കാനഡയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക യാത്രയില്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തും.

ഗാസയിലെയും അഫ്ഗാനിസ്ഥാനിലെയും യുക്രെയ്നിലെയും നിലവിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇസ്രയേലും ഹമാസും തമ്മില്‍ ഗാസയില്‍ വെടിനിര്‍ത്തലിന് അമേരിക്കയും ഖത്തറും ഈജിപ്തുമാണ് മാസങ്ങളായി മധ്യസ്ഥത വഹിക്കുന്നത്.
വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള മുന്‍ഗണനകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം കൂടിയാണ് ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രിയുടെ പറയുന്നു. ഇരു രാജ്യങ്ങളും സുപ്രധാന പങ്കാളികളാണെന്ന് ട്രൂഡോ പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഔദ്യോഗിക സംഘവും അമീറിനെ അനുഗമിക്കും.

