
ദോഹ: ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ് 10 വിജയി ശിവപ്രിയ സുരേഷിന് കുവാഖ് സ്നേഹാദരവ് നല്കി. ഐ സി സി മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ കുവാഖ് കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.

ഏതൊരു കലാകാരിയും ആഗ്രഹിക്കുന്ന സ്വപ്ന കിരീടം നേടിയ ശിവപ്രിയ സുരേഷ് കുവാഖ് കുടുംബത്തിന്റെ അഭിമാനമാണെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. മാതാപിതാക്കളായ സുരേഷ് കുമാര്‍ വണ്ണാറത്തും മഞ്ജുഷ സുരേഷും സഹോദരിയും അനുജനും നല്‍കിവന്ന പ്രചോദനവും പിന്തുണയും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ശിവപ്രിയയുടെ ഈ നേട്ടം ഖത്തറിലെ വളര്‍ന്നുവരുന്ന മറ്റു കലാകാരന്മാര്ക്കും പ്രചോദനമായി മാറിയിരിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അഭിപ്രായപ്പെട്ടു. ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഡോ. റഷീദ് പട്ടത്ത്, ഡോ. അമാനുള്ള വടക്കാങ്ങര, റോഷ്നി കൃഷ്ണന്, ആയിഷ സൈബുല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് മാറ്റുകൂട്ടി ദോഹയിലെ ഗായകരുടെയും ഗായികമാരുടെയും ഗാനമാധുരിയും അരങ്ങേറി.
കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദു പാപ്പിനിശ്ശേരി നന്ദിയും രേഖപ്പെടുത്തി. കള്‍ച്ചറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന് പരിപാടിക്ക് നേതൃത്വം നല്കി.

