

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണ്‍ സംഭാഷണം നടത്തി.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്ക് പുറമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളെക്കുറിച്ചും അവയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

ഇറാനെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതിനെ ഖത്തര്‍ അപലപിച്ചത് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ആവര്‍ത്തിച്ചു. ഇത് ഇറാന്റെ പരമാധികാരത്തിന്റെ ലംഘനമായും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമായും കണക്കാക്കുന്നു.
ആക്രമണത്തിന്റെ ഗുരുതരമായ അനന്തരഫലങ്ങളെക്കുറിച്ച് ഖത്തര്‍ ഭരണകൂടം അങ്ങേയറ്റം ഉത്കണ്ഠ പ്രകടിപ്പിച്ചു എല്ലാ കക്ഷികളും സംയമനം പാലിക്കേണ്ടതും മേഖലയിലെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കേണ്ടതും പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞു.

