യു എസ് സൈന്യം വീണ്ടും അഫ്ഗാനില്‍

Web Desk
1 Min Read
FORT DRUM, NEW YORK - DECEMBER 10: U.S. Army soldiers return home from a 9-month deployment to Afghanistan on December 10, 2020 at Fort Drum, New York. The 10th Mountain Division soldiers who arrived this week are under orders to isolate at home or in barracks, finishing their Covid-19 quarantine just before Christmas. The troops were replaced in Afghanistan by a smaller force, as the U.S. military continues to reduce troop levels Afghanistan. (Photo by John Moore/Getty Images)

കാബൂള്‍: യു എസ് എംബസി ഒഴിപ്പിക്കല്‍ ദൗത്യവുമായി അമേരിക്കന്‍ സൈന്യം വീണ്ടും അഫ്ഗാനില്‍. നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായി തിരിച്ചയക്കാനാണ് മൂവായിരത്തോളം വരുന്ന യു എസ് സൈന്യത്തിലെ ആദ്യ സംഘം കാബൂളിലെത്തിയത്.
ഒന്നു മുതല്‍ മൂന്നു മാസത്തിനകം താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ കീഴടക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 20 വര്‍ഷമായി അഫ്ഗാനില്‍ തുടര്‍ന്നിരുന്ന അമേരിക്കന്‍ സേനയെ തിരിച്ചു വിളിക്കാന്‍ തുടങ്ങിയതിനുശേഷമാണ് താലിബാന്‍ ആക്രമണം രൂക്ഷമായത്.

city exchange


നയതന്ത്ര നീക്കങ്ങളിലൂടെ മാത്രം താലിബാന്റെ മുന്നേറ്റം തടയാനാവില്ലെന്ന് മനസ്സിലായതോടെയാണ് അമേരിക്ക എംബസി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. കാബൂളില്‍നിന്ന് പ്രതിദിനം ആയിരക്കണക്കിന് ആളുകളെ വ്യോമമാര്‍ഗം തിരിച്ചെത്തിക്കാനാണ് യു എസ് ശ്രമിക്കുന്നത്.


ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കാന്‍ ബ്രിട്ടന്‍ അഫ്ഗാനിസ്ഥാനിലേക്ക് 600 സൈനികരെ അയച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്കും നോര്‍വെയും കാബൂളിലെ എംബസി അടച്ചുകഴിഞ്ഞു. കാനഡ എംബസി ജീവനക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യേക സൈന്യത്തെ അയക്കുമെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാന്‍ പ്രവിശ്യാ ആസ്ഥാനങ്ങളില്‍ മൂന്നിലൊന്നും കൈപ്പിടിയിലാക്കിയ താലിബാന്‍ കാണ്ഡഹാറും ഇതിനകം പിടിച്ചടക്കിയിട്ടുണ്ട്. കാബൂളിന് 80 കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ലോഖാര്‍ പ്രവിശ്യയും താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്.

- Advertisement -
Ad image


യു എസ് നാറ്റോ സേനകളുടെ പിന്മാറ്റത്തോടെയാണ് താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കാന്‍ തുടങ്ങിയത്. താലിബാന്‍ നിയന്ത്രിത പ്രദേശങ്ങളില്‍ നിന്നും വന്‍ജനക്കൂട്ടമാണ് പലായനം ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!