ഇരുപത്തിയഞ്ച് ടൊയോട്ട റെയ്‌സ് കാറുകളുടെ സമ്മാനപദ്ധതിയുമായി സഫാരി ന്യൂ മെഗാ പ്രമോഷന്‍

Web Desk
2 Min Read

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഫെബ്രുവരി 13 മുതല്‍ സഫാരി ന്യൂ മെഗാ പ്രാമോഷന് തുടക്കമായി. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ 25 ടൊയോട്ട റെയ്‌സ് കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

city exchange

ആറു നറുക്കെടുപ്പുകള്‍ ആയാണ് പ്രമോഷന്‍ ഒരുക്കിയിരിക്കുന്നത്. ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനമായി നാല് കാറുകളാണ് നല്‍കുന്നത്. അഞ്ചു നറുക്കെടുപ്പില്‍ നാല് കാറുകളും ആറാമത്തെ നറുക്കെടുപ്പില്‍ അഞ്ചുകാറുകളുമാണ് സമ്മാനമായി നല്‍കുന്നത്.

പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് മാര്‍ച്ച് 20ന് സാല്‍വ റോഡിലുള്ള സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും രണ്ടാമത്തെ നറുക്കെടുപ്പ് ഏപ്രില്‍ 27ന് അല്‍ഖോറിലെ ഔട്ട്‌ലെറ്റിലും മൂന്നാമത്തെ നറുക്കെടുപ്പ് ജൂണ്‍ 3ന് ബര്‍വ്വാ വില്ലേജിലെ ഔട്ട്‌ലെറ്റിലും നാലാമത്തെ നറുക്കെടുപ്പ് ജൂലൈ 13ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഔട്ട്‌ലെറ്റിലും അഞ്ചാമത്തെ നറുക്കെടുപ്പ് ആഗസ്റ്റ് 21ന് ബിര്‍ക്കത് അല്‍അവമാറില്‍ ഉള്ള ഔട്ട്‌ലെറ്റിലും അവസാന നറുക്കെടുപ്പ് സെപ്റ്റംബര്‍ 30ന് അബു ഹമൂര്‍ ഔട്ട്‌ലെറ്റിലുമായിരിക്കും നടത്തുക.

ജനുവരി 21ന് അവസാനിച്ച 25 എംജി കാറുകള്‍ സമ്മാനമായി നല്‍കിയ സഫാരിയുടെ മെഗാ പ്രൊമോഷനായ ഷോപ് ആന്‍ഡ് ഡ്രൈവിന് വന്‍ സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. ഷോപ്പിങ് ആസ്വദിക്കാനും ഇഷ്ട ഉത്പന്നങ്ങള്‍ കൃത്യമായി തിരഞ്ഞെടുക്കാനുമായി വിശാലമായ സംവിധാനങ്ങളാണ് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയിട്ടുള്ളത്. പലചരക്കു സാധനങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യമാംസങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, ഐ ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് സുപരിചിതവും പ്രിയപ്പെട്ടതുമായ എല്ലാ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷമായ വിലയില്‍ സഫാരി തങ്ങളുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

- Advertisement -
Ad image

2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കി സഫാരി തുടങ്ങിവച്ച സമ്മാന പദ്ധതികള്‍ നിരവധി വിജയികളെ സൃഷ്ടിച്ചിട്ടുണ്ട്. ഖത്തറിലെ റീട്ടയില്‍ മേഖലയില്‍ തന്നെ ആദ്യമായി ഒരു മില്ല്യണ്‍ ഖത്തര്‍ റിയാല്‍ ഒന്നാം സമ്മാനം നല്‍കി സഫാരി ചരിത്രം കുറിച്ചതു കൂടാതെ ഒട്ടനവധി ക്യാഷ് പ്രൈസുകളും, സ്വര്‍ണ്ണ സമ്മാനങ്ങളും ലക്ഷറി എസ് യുവികള്‍, ലാന്റ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍, ഫോര്‍ച്യൂണര്‍, കാറുകള്‍ തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നല്‍കിയ സഫാരി എന്നും വ്യത്യസ്തത നിറഞ്ഞതും എന്നാല്‍ ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമിട്ടുകൊണ്ടുമാണ് സഫാരി ഓരോ പ്രമോഷനുകളും അവതരിപ്പിക്കാറുള്ളത്.

Share This Article
Leave a Comment
error: Content is protected !!