വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ഇഫ്താര്‍ സംഗമം നടത്തി

Web Desk
1 Min Read

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ എം ഇ എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്ത്താര്‍ സംഗമത്തില്‍ കമ്മ്യുണിറ്റി നേതാക്കളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

city exchange

ഡോ. താജ് ആലുവ റമദാന്‍ സന്ദേശം നല്‍കി. വിശ്വാസത്തിന്റെയും ആത്മീയതയുടെയും അവബോധത്തിന്റെയും ദാനത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും മാന്യതയുടെയും ഏകത്വത്തിന്റെയും പാഠശാലയാണ് വ്രതാനുഷ്ഠാനമാസം. ഇവയില്‍ നോമ്പനുഷ്ഠിക്കുന്നവരുടെയിടയില്‍ ആത്മപരിശോധന ഏറ്റവും ആഴത്തിലുണ്ടാവേണ്ടതും അവര്‍ മാനവവരാശിക്ക് ഏറ്റവും മഹത്തായ സംഭാവന നല്‍കുന്നതുമായ മാസമാണിതെന്നും ഡോ. താജ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ഡബ്ല്യു എം സി ഖത്തര്‍ പ്രൊവിന്‍സ് പ്രസിഡണ്ട് സുരേഷ് കരിയാട് അധ്യക്ഷത വഹിച്ചു. ഇഫ്താര്‍ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി കാജള്‍ മൂസ്സ അതിഥികളേയും അംഗങ്ങളേയും സ്വാഗതം ചെയ്തു. ട്രഷറര്‍ ജോണ്‍ ഗില്‍ബര്‍ട്ട് നന്ദി പ്രകാശിപ്പിച്ചു. സുബിന വിജയ് യോഗ നടപടികള്‍ നിയന്ത്രിച്ചു.

ഡബ്ല്യു എം സി ഭാരവാഹികളും ഇഫ്താര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!