

ഉംഗുവൈലിന: പ്രവാസി വായന ക്യാമ്പയിന്‍ 2021 2022- എയര്‍ പോര്‍ട്ട് സെന്‍ട്രല്‍തല പ്രഖ്യാപനം ‘ബ്ലാസ്റ്റ് ഓഫ്’ ക്യാമ്പയിന്‍ തുടക്കം. ഉംഗുവൈലിന ഹസനിയ്യയില്‍ നടന്ന സംഗമം സെന്‍ട്രല്‍ പ്രസിഡന്റ് ജവാദ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് നാഷണല്‍ സംഘാനാ പ്രസിഡന്റ് അബ്ദുസ്സലാംഹാജി പാപ്പിനിശ്ശേരി ഉദ്ഘാടനവും ക്യാമ്പയിന്‍ പ്രഖ്യാപനം പബ്ലിക്കേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി പയ്യോളിയും നടത്തി. സര്‍ക്കുലര്‍ അവതരണവും ടാര്‍ഗറ്റ് പ്രഖ്യാപനവും നാഷണല്‍ കാര്യദര്‍ശി ബഷീര്‍ പുത്തുപാടം നിര്‍വഹിച്ചു.

ശൈഖ് ജീലാനി, താജുല്‍ ഉലമ, നൂറുല്‍ ഉലമ എന്നിവരുടെ അനുസ്മരണം, പ്രാര്‍ഥന സെന്‍ട്രല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി ചിയ്യൂര്‍ നിര്‍വഹിച്ചു.

സെന്‍ട്രല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി ഫക്രുദ്ധീന്‍ പെരിങ്ങോട്ടുകര സ്വാഗതവും സെന്‍ട്രല്‍ ഫൈനാന്‍സ് സെക്രട്ടറി അസീസ് കോടാമ്പുഴ നന്ദിയും പറഞ്ഞു.
നാഷണല്‍ നേതക്കാളായ മുഹമ്മദ് ഷാ ആയഞ്ചേരി, അഷറഫ് സഖാഫി, നൗഷാദ് അതിരുമട തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

