ഹരിയാനയിലെ ഗുഡ്ഗാവില്‍ ജുമുഅ നമസ്‌കാരം വീണ്ടും തടസപ്പെടുത്തി

Web Desk
1 Min Read

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ ജുമുഅ നമസ്‌കാരം വീണ്ടും ഹിന്ദു സംഘടനകള്‍ തടസപ്പെടുത്തി . 12എ സെക്ടറിലാണ് വിവിധ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി നമസ്‌കാരസ്ഥലം നിയന്ത്രണത്തിലാക്കിയത്. സ്ഥലത്ത് വോളിബോള്‍ കോര്‍ട്ട് നിര്‍മിക്കുമെന്ന് ഇവര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജുമുഅ നമസ്‌കാരമുള്ള ദിവസമായതിനാല്‍ രാവിലെ തന്നെ നിരവധി പേര്‍ ഇവിടെയെത്തി സ്ഥലം കൈയടക്കിയിരുന്നു. ഇവിടെ ഒത്തുകൂടിയ സംഘം ജുമുഅ നമസ്‌കാരം അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് ജുമുഅ നടത്തില്ലെന്ന് മുസ്‌ലിം സംഘടനകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നും പ്രദേശത്തുനിന്ന് മാറാതെ കുത്തിയിരിക്കുകയായിരുന്നു സംഘം.

city exchange

ഗുഡ്ഗാവ് സെക്ടര്‍ 12ല്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നടന്നിരുന്ന സ്ഥലത്ത് കഴിഞ്ഞയാഴ്ച സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ പൂജ നടന്നിരുന്നു. ഇവിടെ ചാണകം വിതറുകയും ചെയ്തു. പൊലീസ് സംരക്ഷണത്തില്‍ ഇവിടെ നടന്നിരുന്ന ജുമുഅ നമസ്‌കാരം പ്രദേശവാസികളുടെയും ഹിന്ദുത്വ സംഘടനകളുടെയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളായി തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ജാമ്യത്തില്‍ ഇറങ്ങിയ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും വെള്ളിയാഴ്ചത്തെ പൂജയില്‍ പങ്കെടുത്തു. ഡല്‍ഹി വംശീയാതിക്രമത്തിന് മുന്‍പായി പ്രകോപന പ്രസംഗം നടത്തിയ ബി ജെ പി നേതാവ് കപില്‍ മിശ്രയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Share This Article
Leave a Comment
error: Content is protected !!