

കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രിയും കോറോ ഹെല്‍ത്ത് കമ്പനിയും സംയുക്തമായി പാലാരിവട്ടം കോറോ ഹെല്‍ത്ത് റീജിയണല്‍ ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സണ്‍റൈസ് ആശുപത്രിയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുട ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നു ആശുപത്രി സി ഇ ഒ സുരേഷ് കുമാര്‍ തമ്പി നേരത്തെ അറിയിച്ചിരുന്നു.


മുന്നൂറ്റി അന്‍പതോളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പില്‍ സൗജന്യ വൈദ്യ പരിശോധനയും ആവശ്യമായ പ്രാഥമിക ചികിത്സയും നല്‍കി. സണ്‍റൈസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. ഫൈസ, ഡോ. ജിസാന എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കേരളത്തില്‍ അതിവേഗം വളരുന്ന ആശുപത്രി ശൃംഖലകളില്‍ ഒന്നാണ് സണ്‍റൈസ് ആശുപത്രി. ചടങ്ങില്‍ സണ്‍റൈസ് ആശുപത്രി മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി മാനേജര്‍ ബിച്ചു എം ഷെരിഫ്, മറ്റ് ആശുപത്രി അധികൃതരും പങ്കെടുത്തു.

