

തിരുവനന്തപുരം: മുംബൈ എന്റര്‍ടെയ്ന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച മലയാള ചലച്ചിത്രം, ഗാനരചന എന്നീ രണ്ടു പുരസ്‌കാരങ്ങള്‍ക്ക് മിത്ത് എന്ന ചിത്രം അര്‍ഹമായി. യശ:ശരീരനായ ചുനക്കര രാമന്‍കുട്ടിയ്ക്കാണ് ഗാന രചനയ്ക്കുള്ള പുരസ്‌കാരം.

വൈറ്റ് മൂണ്‍ മൂവീസിന്റെ ബാനറില്‍ ഷീജാ വിപിന്‍, ബൈജു പെരുങ്കടവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കേരളത്തിലെ ക്ഷേത്രകലയായ ചാക്യാര്‍കൂത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. എം എസ് സുനില്‍കുമാര്‍ ആണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. നാനി എന്ന പത്തു വയസ്സുകാരിയിലൂടെ കഥ പറയുന്ന ചിത്രം ബാല്യങ്ങളെയും പ്രകൃതിയെയും തിരിച്ചറിയണമെന്ന് ഓര്‍മിപ്പിക്കുന്നു.
