രാംവിലാസ് പാസ്വാന്‍ പ്രഥമ പുരസ്‌ക്കാരം പത്മശ്രീ എം എ യൂസഫലിക്ക്

Web Desk
1 Min Read

കോഴിക്കോട്: മുന്‍ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സ്മരാണാര്‍ഥം രാംവിലാസ് പാസ്വാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ ഡോ. എം എ യുസഫലിക്ക് നല്‍കാന്‍ തീരുമാനിച്ചതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ജാതി മത രാഷ്ടീയ ഭേദമേന്യ നിര്‍ധനര്‍ക്ക് കാരുണ്യ ഹസ്തമാകുന്ന വ്യക്തിത്വം എന്നത് പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് എം മെഹബൂബ് പറഞ്ഞു. ഡിസംബര്‍ 11ന് കോഴിക്കോട് കേസരി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കാബിനറ്റ് മന്ത്രി ഡോ. പശുപതി കുമാര്‍ പാരസ് പുരസ്‌ക്കാരം സമ്മാനിക്കും. ചടങ്ങില്‍ മാധ്യമ അവാര്‍ഡുകളും വിതരണം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ മാനേജ്‌മെന്റ് ട്രസ്റ്റി അംഗങ്ങളായ മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍, കെ സി അഭിലാഷ്, ആര്‍ എല്‍ ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ ചൈത്രം, ജില്ല പ്രസിഡന്റ് കാളക്കണ്ടി അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!