

തിരുവനന്തപുരം: യാത്ര ചെയ്യാന്‍ ബെന്‍സ് കാര്‍ വേണമെന്ന് രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ വാങ്ങാന്‍ 85 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യവും ഗവര്‍ണര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.

ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ ഒന്നര ലക്ഷം കിലോമീറ്ററാണ് ഓടിയിരിക്കുന്നത്. വി ഐ പി പ്രോട്ടോക്കോള്‍ പ്രകാരം ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നാണെന്ന് സര്‍ക്കാറിന് നല്‍കിയ രേഖയില്‍ പറയുന്നു.
