ത്രിതല പഞ്ചായത്തില്‍ വിജയിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരെ ആദരിച്ചു

Web Desk
1 Min Read

ആലുവ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരെ ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ആലുവ നിയോജകമണ്ഡലത്തില്‍ ചെറുപ്പക്കാര്‍ക്ക് നല്‍കിയ മുഴുവന്‍ സീറ്റും വിജയിക്കാന്‍ ആയതില്‍ സന്തോഷമുണ്ടെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

city exchange

യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. കുസാറ്റില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ വില്യം ആലത്തറ, ശ്രീമൂലനഗരം പഞ്ചായത്ത് അംഗം ലിന്റോ പി ആന്റോ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ജോണി ക്രിസ്റ്റഫര്‍, അല്‍അമീന്‍ അഷറഫ്, ചൂര്‍ണിക്കര പഞ്ചായത്ത് അംഗം അജ്മല്‍ ഷാ, സോനാ പുത്തനങ്ങാടി, പുതുതായി നിയോജകമണ്ഡലം ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട നന്ദു ഷാജി, ബേസില്‍ ജോജി, മണ്ഡലം വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ത്വയ്യിബ് ഷംസുദ്ദീന്‍, നെടുമ്പാശ്ശേരി മണ്ഡലം സെക്രട്ടറി അജയ് തുടങ്ങിയവരെ എം എല്‍ എയുടെ നേതൃത്വത്തില്‍ ആദരിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ചാര്‍ജ് വഹിക്കുന്ന വിമല്‍ ചേര്‍ത്തല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജിനാസ് ജബ്ബാര്‍, അനൂപ് ശിവശക്തി, അസര്‍ മല്ലിശ്ശേരി, എം എം സകീര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അനൂപ് അഗസ്റ്റിന്‍, ബേസില്‍ ജോജി, രെഞ്ചു ദേവസി, ഇജാസ് അഹമ്മദ്, ഷൈമോന്‍,താഹിര്‍, നിജാസ് കെ ബി, മുഹമ്മദ് ഷഫീഖ്, രാജേഷ് നെടുവന്നൂര്‍, നന്ദു ഷാജി, ഷാഫി ചൂര്‍ണിക്കര, സനൂപ് കുട്ടോത്ത്, ഹാരിസ് നാലാംമൈല്‍, മുഹമ്മദ് അഫ്‌സല്‍, അനസ് എടത്തല, ഫസല്‍, രാജേഷ് പുത്തനങ്ങാടി, ത്വയ്യിബ് ഷംസുദ്ദീന്‍, പഞ്ചായത്ത് അംഗങ്ങളായ അജ്മല്‍ ഷാ, സോനാ പുത്തനങ്ങാടി, അഷല്‍ ചൂര്‍ണിക്കര, മനു മൈക്കിള്‍, സുധീര്‍, അബു, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് സല്‍മാന്‍ മാനപുറത്ത്, ഗൗരി ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!