അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടു; ആലുവ- തുരുത്ത് റൂട്ടില്‍ കെ എസ് ആര്‍ ടി സി അനുവദിച്ചു

Web Desk
1 Min Read

ആലുവ: തുരുത്തിലേക്കുള്ള റെയില്‍വേ നടപ്പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 11 മുതല്‍ തുരുത്തിലേക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ആരംഭിക്കും. തുരുത്ത് നിവാസികളുടെ യാത്രാ ബുദ്ധിമുട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ശ്രദ്ധയില്‍പെടുത്താന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ കത്തയച്ചിരുന്നു. തുടര്‍ന്നാണ് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി സോണല്‍ ഓഫിസര്‍ അഷറഫിന് മന്ത്രി ഉത്തരവ് നല്കിയത്.

city exchange

തുരുത്തിലേക്ക് ബസ്സ് സര്‍വ്വീസ് അനുവദിച്ചതിന് മന്ത്രി ആന്റണി രാജുവിനോട് അന്‍വര്‍ സാദത്ത് എം എല്‍ എ നന്ദി അറിയിച്ചു. രാവിലെ 7.20, 8.20, വൈകിട്ട് 5.20 എന്നീ സമയങ്ങളില്‍ ആലുവയില്‍ നിന്നും ആരംഭിച്ച് സര്‍ക്കുലറായിട്ടുള്ള മൂന്നു ബസ്സ് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്നും ബസ്സ് സര്‍വ്വീസ് ആരംഭിക്കുന്നതോടെ തുരുത്ത് നിവാസികള്‍ക്ക് ആലുവയില്‍ വന്നു പോകുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കപ്പെടുമെന്നും എം എല്‍ എ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!