സന്ദീപ് നായരെ ജയിലില്‍ നിന്നും മോചിപ്പിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ക്ക് ജയില്‍ മോചനം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന സന്ദീപിന്റെ കൊഫേപോസ കാലാവധി കഴിഞ്ഞതോടെയാണ് പുറത്തിറങ്ങാനായത്.

city exchange

എന്‍ ഐ എ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷവും മൂന്നു മാസവുമായപ്പോഴാണ് സന്ദീപ് നായരെ പുറത്തിറക്കിയത്. സംഭവത്തില്‍ മാപ്പുസാക്ഷിയായ സന്ദീപ് നായര്‍ക്ക് വിവിധ കേസുകളില്‍ ജാമ്യം അനുവദിച്ചിരുന്നു.

കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സന്ദീപ് നായര്‍ പറഞ്ഞത്. എല്ലാ കാര്യങ്ങളും പിന്നീട് പറയാമെന്നും ഇയാള്‍ അറിയിച്ചു.

- Advertisement -
Ad image

സ്വര്‍ണ്ണക്കടത്തിന് പുറമേ ഡോളര്‍ കടത്ത്, കള്ളപ്പണം, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസ് എന്നിവയിലെല്ലാം സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വന്‍ സ്വര്‍ണ്ണക്കടത്താണ് സന്ദീപ് നായര്‍, സ്വപ്ന, സരിത്ത് എന്നിവരടങ്ങിയ സംഘം യു എ ഇ കോണ്‍സല്‍ ജനറല്‍ അറ്റാഷെയെ എന്നിവരുടെ അടക്കം സഹായത്തോടെ നടത്തിയത്. 21 തവണകളിലായി ഇവര്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു തവണ മാത്രം 30 കിലോഗ്രാം സ്വര്‍ണമെങ്കിലും കടത്തിയെന്നാണ് കരുതുന്നത്.

Share This Article
Leave a Comment
error: Content is protected !!